Advertisment

അഞ്ചാഴ്ച കൊണ്ട് മുഖംമിനുക്കി അയോധ്യ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

New Update
ayodyaa

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഐഎസ്ആര്‍ഒ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് . രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുന്ന ഡിസംബര്‍ 16, ജനുവരി 22 തീയതികളിലെ ചിത്രങ്ങളാണ് പുറത്തുവന്നത്.

Advertisment

ഇതിലൂടെ അഞ്ച് ആഴ്ച കൊണ്ട് അയോധ്യ നഗരത്തിലുണ്ടായ മാറ്റങ്ങള്‍ സൂക്ഷ്മമായി താരതമ്യം ചെയ്യാനാകും. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നല്‍കിയത്.

ചടങ്ങുകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ തത്സമയം വീക്ഷിച്ചു.പരിപാടിക്ക് മുമ്പുള്ള 36 ദിവസങ്ങളിലെ ഒരുക്കങ്ങളുടെ തോത് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ രണ്ട് ഉപഗ്രഹ ചിത്രങ്ങള്‍.

പ്ലാനറ്റ് ലാബ്സ് പിബിസിയുടെ മാക്സര്‍ ടെക്നോളജീസിന്റെയും സ്‌കൈസാറ്റിന്റെയും വേള്‍ഡ് വ്യൂ-1 ഇമേജറിയിലൂടെ നൂറുകണക്കിന് എഞ്ചിനീയര്‍മാരും തൊഴിലാളികളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തിയതെങ്ങനെയെന്ന് ചിത്രീകരിക്കുന്നു. 

ക്ഷേത്ര ഉദ്ഘാടനത്തിന് 36 ദിവസങ്ങള്‍ക്കുള്ളിലാണ് അഞ്ച് മണ്ഡപങ്ങളില്‍ മൂന്നെണ്ണവും ശിഖര, പ്രധാന കവാടവുമെല്ലാം  പൂര്‍ത്തീകരിച്ചത്.

ഡിസംബര്‍ മധ്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ കാര്‍ട്ടോസാറ്റ് ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ കുടു മണ്ഡപം (മധ്യ താഴികക്കുടം), പ്രാര്‍ത്ഥന മണ്ഡപം (മധ്യ-ഇടത് താഴികക്കുടം), ശിഖര എന്നിവ നിലവിലില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ നൃത്യ മണ്ഡപം (പ്രധാന ക്ഷേത്ര മന്ദിരത്തിലെ രണ്ടാമത്തെ കമാന ഘടന) അക്കാലത്ത് ഭാഗികമായി മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ.

 

Advertisment