Advertisment

ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ഷോമ സെന്നിന് ജാമ്യം

സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ സെന്നിനെ 2018 ജൂണ്‍ ആറിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
bhima-koregaon-case

ഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ഷോമ സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ അറസ്റ്റ് ചെയ്തതത്.

സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ സെന്നിനെ 2018 ജൂണ്‍ ആറിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു.

65 കാരിയായ ഷോമ സെന്‍ പലപ്പോഴായി വിചാരണ കോടതിയിലും ബോംബെ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. നിരന്തരമായി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

Advertisment