Advertisment

ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അൻഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ​ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു നാലു പേരും.

New Update
accident a1Untitled.jpg

ഡൽഹി: നോയിഡയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അൻഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ​ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു നാലു പേരും.

അർധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Advertisment