Advertisment

തെലങ്കാനയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; അഞ്ച് മരണം ! നിരവധി പേര്‍ക്ക് പരിക്ക്‌

മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനസമയത്ത് 50 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

New Update
sangareddy

ഹൈദരാബാദ്: തെലങ്കാനയില്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഗറെഡ്ഡി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു.

Advertisment

ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുന്നാണ്‌ സംശയം. മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനസമയത്ത് 50 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മരിച്ചവരിൽ ഒരാൾ ഫാക്ടറി മാനേജരാണെന്നാണ് സൂചന. ഒരു റിയാക്ടര്‍ കൂടി പൊട്ടിത്തെറിക്കുമെന്ന് ആശങ്കയുണ്ടെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികൃതർ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

 

 

Advertisment