Advertisment

സംസ്ഥാനത്തെ രണ്ട് സ്കൂളുകള്‍ അടക്കം ഇരുപത് സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

New Update
cbse

ന്യൂഡൽഹി: മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെ രാജ്യ​ത്താകെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി.

സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment