Advertisment

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; കാറുകൾ തകർത്തു; ബിജെപിയുടെ ഗുണ്ടാവിളയാട്ടമെന്ന് ആരോപണം

ആക്രമണത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് കോൺഗ്രസ് ആരോപിച്ചു. കാറിൻ്റെ ചില്ലുകൾ തകർത്തതും അതിൻ്റെ ഗ്ലാസ് കഷ്ണങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നതുമായ ഒരു വീഡിയോ കോൺഗ്രസ് എക്സിൽ പങ്കിട്ടു

New Update
Congress Amethi office attacked

അമേഠി: അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അർധരാത്രിയാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ അക്രമികൾ പുറത്ത് പാർക്ക് ചെയ്തിരുന്ന ഡസൻ കണക്കിന് വാഹനങ്ങൾ നശിപ്പിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

Advertisment

സംഭവമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കോൺഗ്രസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ ആക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് കോൺഗ്രസ് ആരോപിച്ചു. കാറിൻ്റെ ചില്ലുകൾ തകർത്തതും അതിൻ്റെ ഗ്ലാസ് കഷ്ണങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നതുമായ ഒരു വീഡിയോ കോൺഗ്രസ് എക്സിൽ പങ്കിട്ടു.

അമേഠിയിൽ തോൽവി ഭയന്ന് ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ബിജെപിയുടെ ലോക്സഭാ അമേഠി സ്ഥാനാർത്ഥി സ്മൃതി ഇറാനിയെയും അവർ പരാമർശിച്ചു.

"തോൽവിയിൽ മനംനൊന്ത് ബിജെപി ഗുണ്ടകൾ വടിയുമായി അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് എത്തുകയും അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർക്കും അമേഠിയിലെ ജനങ്ങൾക്കും നേരെ മാരകമായ ആക്രമണം നടന്നു.

ഈ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, അമേഠിയിൽ ബിജെപി കനത്ത തോൽവി ഏറ്റുവാങ്ങുമെന്നതിന് ഈ സംഭവം സാക്ഷിയായി." എക്സ് പോസ്റ്റിൽ പറഞ്ഞു.

പാർട്ടി നേതാവ് സുപ്രിയ ശ്രീനേറ്റും സംഭവത്തെ അപലപിച്ചു. ബിജെപിയുടെ ഗുണ്ടായുസമാണെന്നും സുപ്രിയ കുറ്റപ്പെടുത്തി.

Advertisment