Advertisment

കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ പാർട്ടി നിർബന്ധിച്ചു; നാഷണൽ കോൺഫറൻസിൽ കൂട്ടരാജി

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ലഡാക്ക് സീറ്റിൽ നിന്നുള്ള ഇന്ത്യാ സഖ്യ സ്ഥാനാർത്ഥി സെറിംഗ് നംഗ്യാലിനെ പിന്തുണയ്ക്കാൻ ലഡാക്ക് യൂണിറ്റിനോട് നിർദ്ദേശിച്ചുകൊണ്ട് എൻ.സി ഒരു പ്രസ്താവന പുറത്തിറക്കി.

New Update
congress-candidate

ശ്രീനഗർ: കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള ഹൈക്കമാൻഡിന്റെ സമ്മർദ്ദം ചൂണ്ടിക്കാട്ടി നാഷണൽ കോൺഫറൻസിന്റെ കാർഗിൽ യൂണിറ്റിൽ കൂട്ട രാജി. എൻ സിയുടെ കാർഗിൽ ജില്ലാ പ്രസിഡന്റ് ഹാജി ഹനീഫ ജാൻ ലഡാക്ക് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയിലെ പൊട്ടിത്തെറി. 

Advertisment

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ലഡാക്ക് സീറ്റിൽ നിന്നുള്ള ഇന്ത്യാ സഖ്യ സ്ഥാനാർത്ഥി സെറിംഗ് നംഗ്യാലിനെ പിന്തുണയ്ക്കാൻ ലഡാക്ക് യൂണിറ്റിനോട് നിർദ്ദേശിച്ചുകൊണ്ട് എൻ.സി ഒരു പ്രസ്താവന പുറത്തിറക്കി.

എൻസിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന കരാറിന്റെ ഭാഗമായി, ജമ്മു, ഉധംപൂർ എന്നിവയ്‌ക്കൊപ്പം ലഡാക്ക് സീറ്റിലും കോൺഗ്രസാണ് മത്സരിക്കുന്നത്. താഴ്‌വരയിലെ മറ്റ് മൂന്ന് സീറ്റുകൾ നാഷണൽ കോൺഫറസിനാണ് നൽകിയിരിക്കുന്നത്. 

ലഡാക്ക് സീറ്റിലേക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സഖ്യ സ്ഥാനാർത്ഥി ടി നംഗ്യാലിനെ പിന്തുണയ്ക്കാൻ എൻസി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയാണ് പാർട്ടിയുടെ കാർഗിൽ യൂണിറ്റിനോട് നിർദ്ദേശിച്ചത്. ഈ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പാർട്ടി അച്ചടക്കത്തിന്റെ ഗുരുതരമായ ലംഘനമായി കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്” പാർട്ടി പ്രസ്താവനയിൽ പറയുന്നു.

എന്നാൽ വൈകിട്ടോടെ എൻസിയുടെ അഡീഷണൽ ജനറൽ സെക്രട്ടറി ഖമർ അലി അഖൂൻ കാർഗിലിൽ ഒരു പത്രസമ്മേളനം നടത്തി ഹനീഫ ജാനിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കുകയായിരുന്നു.

പാർട്ടി ഭാരവാഹികൾ "പാർട്ടിയെക്കാൾ ഐക്യം" മറ്റൊന്നിനുമല്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ ഹനീഫ ജാനിന്റെ ലോക്‌സഭയിലേക്കുള്ള സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുമെന്നും പ്രസ്താവിച്ചു.

“ലഡാക്കിലെ ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ പാർട്ടി ഞങ്ങളെ നിർബന്ധിക്കുകയാണ്, അതിനാൽ ഞങ്ങൾ കൂട്ടമായി രാജിവയ്ക്കാൻ നിർബന്ധിതരാകുന്നു.

ഈ കത്ത് എല്ലാ പാർട്ടി പ്രവർത്തകരുടെയും കൂട്ട രാജിയായി കണക്കാക്കാം. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞങ്ങൾ രാജി വെക്കുന്നു” പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് അയച്ച കത്തിൽ അഖൂൺ പറഞ്ഞു, 

Advertisment