Advertisment

മോദിക്കെതിരെ അജയ് റായ് മത്സരിക്കും; ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം; ദിഗ് വിജയ് സിങ് രാജ്ഗഡില്‍ ! നാലാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

 ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. യുപിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുക

New Update
congress1

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ നാലാം ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ടു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും.

 ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. യുപിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുക.  അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Advertisment