Advertisment

അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ്; കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

New Update
congress Untitleed.jpg

ഡൽഹി: അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് നിലനിർത്തിക്കൊണ്ട് കോൺഗ്രസ് നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

Advertisment

മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ്, ഉത്തർ പ്രദേശ് പിസിസി പ്രസിഡന്റ് അജയ് റായ്, മുൻ കേന്ദ്രമന്ത്രി കാന്തിലാൽ ഭൂരിയ എന്നിവരടക്കം കോൺഗ്രസിന്റെ നാലാമത്തെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ വാരാണസിയിൽ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത് .

രാജ്ഗഡിൽ നിന്ന് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ സിംഗും മധ്യപ്രദേശിലെ രത്‌ലാമിൽ നിന്ന് മുൻ കേന്ദ്രമന്ത്രി കാന്തിലാൽ ഭൂരിയയും മത്സരിക്കും. അടുത്തിടെ പാർട്ടിയിലേക്കെത്തിയ മുൻ ബിഎസ്‌പി നേതാവ് ഡാനിഷ് അലിയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കിയത്. 

സിറ്റിംഗ് എംപി കെ ജയകുമാറിന് പകരം ഉത്തർപ്രദേശിലെ അംറോഹയും തമിഴ്‌നാട്ടിലെ തിര്‌വല്ലൂരിൽ നിന്ന് മുൻ ഐഎഎസ് ഓഫീസർ ശശികാന്ത് സെന്തിലുമാണ് കളത്തിലിറങ്ങുക.  ജയകുമാർ, എ ചെല്ലകുമാർ തമിഴ്‌നാട്ടിൽ എന്നീ രണ്ട് എംപിമാരെ തമിഴ്‌നാട്ടിൽ കോൺഗ്രസ് ഒഴിവാക്കി.

ചെല്ലകുമാർ പ്രതിനിധീകരിച്ച കൃഷ്ണഗിരിയിൽ കെ ഗോപിനാഥിനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് സിറ്റിങ് എംപിമാർ - എസ് ജോതിമണി (കരൂർ), കാർത്തി ചിദംബരം (ശിവഗംഗ), മാണിക്കം ടാഗോർ (വിരുദുനഗർ), വിജയ് വസന്ത് (കന്യാകുമാരി), എം കെ വിഷ്ണു പ്രസാദ് (കടലൂർ) എന്നിവർ വീണ്ടും മത്സരിക്കും. 

ആറാണിയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ വിഷ്ണുപ്രസാദിനെ കഴിഞ്ഞ തവണ ഡിഎംകെയുടെ സിറ്റിംഗ് സീറ്റായിരുന്ന കടലൂരിലേക്ക് മാറ്റി. 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള സിറ്റിംഗ് എംപി കുൽദീപ് റായ് ശർമ്മയ്ക്ക് പാർട്ടി വീണ്ടും അവസരം നൽകി. കത്വയിലെ വിവാദ നേതാവ് ചൗധരി ലാൽ സിംഗ് ഉധംപൂരിൽ നിന്നും, കവാസി ലഖ്മ ബസ്തറിലും, മുൻ എഐസിസി സെക്രട്ടറി പ്രകാശ് ജോഷി നൈനിറ്റാളിലെ-ഉദംസിംഗ് നഗറിലും, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൻ വീരേന്ദർ റാവത്ത് ഹാർദിവാറിലും മത്സരിക്കും.  

കോന്തയിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായ ലഖ്മയെ സിറ്റിംഗ് എംപിയും ഛത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷനുമായ ദീപക് ബൈജിന് പകരമാണ് ബസ്തറിലേക്ക് നിയോഗിച്ചിരിക്കുന്നത്. 

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ നിന്നുള്ള ചൗധരി ലാൽ സിംഗ് ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. 2018 ജനുവരിയിൽ കത്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ചുള്ള റാലിയിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായവിവാദത്തെ തുടർന്നാണ് അദ്ദേഹം ബിജെപിയിൽ നിന്ന് രാജിവെച്ചത്.

യുപിയിൽ, ഒൻപത് സീറ്റുകളിലേക്ക് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ  അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ  പ്രിയങ്ക ഗാന്ധിയും എത്തുമോ എന്ന കാര്യത്തിൽ  ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്.

സഹരൻപൂരിൽ നിന്നുള്ള മുൻ എംപിമാരായ ഇമ്രാൻ മസൂദ്, ഝാൻസിയിൽ നിന്നുള്ള പ്രദീപ് ജെയിൻ ആദിത്യ, ബാരാബങ്കിയിൽ നിന്നുള്ള പി എൽ പുനിയയുടെ മകൻ തനൂജ്, ഡിയോറിയയിൽ നിന്നുള്ള അഖിലേഷ് പ്രതാപ് സിംഗ്, ബൻസ്ഗാവിൽ നിന്നുള്ള സദൻ പ്രസാദ്, ഫെത്തേപൂർ സിക്രിയിൽ നിന്നുള്ള രാം നാഥ് സികർവാർ എന്നിവരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

മധ്യ പ്രദേശിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ സാഗറിൽ നിന്ന് രണ്ട് തവണ എംപിയായ സുജൻ സിംഗ് ബുന്ദേലയുടെ മകൻ ഗുഡ്ഡു രാജ ബുന്ദേല ഇടം പിടിച്ചു.

Advertisment