Advertisment

രാമക്ഷേത്രത്തിനെതിരെ പ്രതിഷേധിച്ചു; കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകളായ സുരന്യ അയ്യരോട് വീടു വിട്ടുപോകാൻ ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷൻ

New Update
congressleader

ഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കെതിരെ പരാമർശം നടത്തിയ, കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകളായ സുരന്യ അയ്യരോട് വീടു വിട്ടുപോകാൻ ആവശ്യപ്പെട്ട് കത്തയച്ച് ഡൽഹിയിലെ റസിഡന്റ് അസോസിയേഷൻ.

Advertisment

സുരന്യ "മതവിദ്വേഷം പ്രകടിപ്പിക്കുന്ന പരാമർശം നടത്തുകയും, സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും" ചെയ്തെന്നാണ് വിമർശനം. പിതാവും മകളും ഒന്നുകിൽ സംഭവത്തിൽ മാപ്പ് പറയുകയോ അല്ലെങ്കിൽ വീട് വിട്ടിറങ്ങുകയോ വേണമെന്നാണ് റസിഡൻസ് അസോസിയേഷന്റെ ആവശ്യം.

മണിശങ്കർ അയ്യരോട് പ്രതികരണം തേടാൻ കഴിഞ്ഞില്ലെങ്കിലും, ജംഗ്പുരയിലെ വീട്ടിൽ താൻ താമസിക്കുന്നില്ലെന്ന് മകൾ സുരന്യ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മണിശങ്കർ അയ്യരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.

അതേസമയം, ഇരുവരും ചെയ്തത് ശരിയാണെന്ന് കരുതുന്നുണ്ടെങ്കിൽ മണിശങ്കർ അയ്യരും മകൾ സുരന്യയും മറ്റൊരു സ്ഥലത്ത് വീട് നോക്കുന്നതാണ് നല്ലതെന്ന് ജംഗ്പുരയിലെ  പ്രസിഡന്റ് ഡോ. കപിൽ കക്കർ എഴുതിയ കത്തിൽ പറയുന്നു.

മകളുടെ നടപടിയെ അപലപിക്കാൻ മണിശങ്കർ അയ്യരോടും റസിഡൻസ്  അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. “രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്കെതിരായ പ്രതിഷേധത്തിൽ നിങ്ങൾ എന്താണ് ചെയ്തത്. അയോദ്ധ്യ വിഷയത്തിൽ നിങ്ങളുടെ നിലപാട് ശരിയാണെന്ന് ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ, ദയവായി നിങ്ങളോട് മറ്റൊരു കോളനിയിലേക്ക് മാറാൻ നിർദ്ദേശിക്കുന്നു. ചിലപ്പോൾ അവിടുത്തെ ആളുകൾക്കും റസിഡൻസ്  അസോസിയേഷനുകൾക്കും ഇത്തരം വിദ്വേഷത്തിന് നേരെ കണ്ണടയ്ക്കാൻ കഴിയും,” കത്തിൽ പറയുന്നു.

"നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ മറവെടുക്കാം, പക്ഷേ ദയവായി ഓർക്കുക, ഇന്ത്യയുടെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, അഭിപ്രായ സ്വാതന്ത്ര്യം കേവലമാകില്ല. ഒരു നല്ല പൗരന്റെ മാനദണ്ഡങ്ങൾ ദയവായി പാലിക്കണമെന്നും ആളുകൾക്കിടയിൽ വിദ്വേഷവും അവിശ്വാസവും സൃഷ്ടിച്ച് ആരെയും പ്രകോപിപ്പിക്കരുതെന്നും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” ഡോ. കപിൽ കക്കർ കത്തിൽ കുറിച്ചു.

ബി.ജെ.പി നേതാവ് അമിത് മാളവ്യയും അസോസിയേഷൻ നടപടിയെ അനുകൂലിച്ച്  രംഗത്തെത്തി. “ഹിന്ദു വിശ്വാസങ്ങളെ ദുരുപയോഗം ചെയ്യുന്ന എല്ലാവർക്കും ഇതൊരു സന്ദേശമായിരിക്കണം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അശുദ്ധമാക്കിയതിന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരോടും മകളോടും മാപ്പ് പറയണമെന്നും റെസിഡൻഷ്യൽ കോളനി വിട്ടുപോകണമെന്നും ജംഗ്പുര എക്സ്റ്റൻഷൻ വെൽഫെയർ അസോസിയേഷൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്," അമിത് മാളവ്യ കുറിച്ചു.

Advertisment