Advertisment

സ്വന്തമായി വരുമാനമില്ലെങ്കിലും ഭാര്യയ്ക്കു ചെലവിനു കൊടുക്കണം; കൂലിപ്പണിക്ക് 400 രൂപ കിട്ടില്ലേയെന്ന് ഹൈക്കോടതി

New Update
G

അലഹാബാദ്: സ്വന്തമായി വരുമാനമില്ലെങ്കിലും ഭാര്യയ്ക്കു ചെലവിനു കൊടുക്കാന്‍ ഭര്‍ത്താവിന് ഉത്തരവാദിത്വമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. കൂലിപ്പണിക്കു പോയാല്‍ പോലും ഇപ്പോള്‍ ദിവസം 350-400 രൂപ കിട്ടുമെന്ന് ജസ്റ്റിസ് രേണു അഗര്‍വാള്‍ പറഞ്ഞു.

Advertisment

വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

2015ല്‍ വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ തനിക്കൊപ്പം നാലു ദിവസം മാത്രമാണ് കഴിഞ്ഞത് എന്നാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സ്വന്തം വീട്ടിലേക്കു മടങ്ങിയ ഭാര്യയെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു.

തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ തനിക്കു ചെലവിനു വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹര്‍ജി നല്‍കി. ഈ ഹര്‍ജി അനുവദിച്ചാണ് കുടുംബ കോടതി 2000 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടത്.

Advertisment