Advertisment

ഭര്‍ത്താവിന്‌ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനത്തിന് അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

New Update
B

ഡൽഹി: വിവാഹത്തിന് ശേഷം ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി.

Advertisment

ജസ്റ്റിസുമാരായ ഷീല്‍ നാഗുവും വിനയ് സറഫും ഉള്‍പ്പെട്ട ബെഞ്ചാണ് ഭര്‍ത്താവിന് വിവാഹമോചനത്തിന് അനുമതി നൽകിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞത് 2006 ജൂലൈയിലാണ്. വിവാഹത്തിന് ശേഷം ഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു എന്നായിരുന്നു ഭർത്താവ് നൽകിയ ഹർജി.

അതേസമയം, യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്നും തങ്ങളെ ഒന്നിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായും യുവതി തന്നെ പറഞ്ഞു.

വിവാഹം കഴിഞ്ഞ മാസം തന്നെ യുവതി യുഎസിലേക്ക് പോയെന്നും ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

 

Advertisment