Advertisment

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.

New Update
 gujarat modi

ഡൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം. 

Advertisment

കോവിഡ് വാക്‌സിന്‍ എടുത്തെന്ന് സാക്ഷിപ്പെടുത്തുന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കിയത്.

കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.

ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രവും പേരും ഒഴിവാക്കി. ക്വാട്ടിനൊപ്പം പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക.

 

Advertisment