Advertisment

മധുരയില്‍ സിറ്റിംഗ് എംപിയും, ദിണ്ടിഗലില്‍ ജില്ലാ സെക്രട്ടറിയും ! തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് സിപിഎം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരും, മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. രണ്ടിടത്തും പാര്‍ട്ടി ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോയമ്പത്തൂര്‍ തിരിച്ചെടുത്ത ഡിഎംകെ പകരം ദിണ്ടിഗല്‍ സിപിഎമ്മിന് നല്‍കുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
cpm1

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് സിപിഎം. മധുരയില്‍ സിറ്റിംഗ് എംപി സു. വെങ്കടേശനും, ദിണ്ടിഗലില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദനും മത്സരിക്കാനാണ് ധാരണ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരും, മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. രണ്ടിടത്തും പാര്‍ട്ടി ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോയമ്പത്തൂര്‍ തിരിച്ചെടുത്ത ഡിഎംകെ പകരം ദിണ്ടിഗല്‍ സിപിഎമ്മിന് നല്‍കുകയായിരുന്നു. കോയമ്പത്തൂരില്‍ ബിജെപി ശക്തമായ മത്സരം കാഴ്ചവച്ചേക്കുമെന്ന വിലയിരുത്തലിലായിരുന്നു ഡിഎംകെയുടെ ഈ നീക്കം.

Advertisment