Advertisment

ഡെയ് ലി ഹണ്ട് ട്രസ്റ്റ് ഓഫ് നേഷന്‍ സര്‍വ്വെ; 61 ശതമാനം ജനങ്ങളും മോദിയുടെ ഭരണത്തില്‍ സന്തുഷ്ടര്‍, 64 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് മോദിയുടെ തിരിച്ചുവരവ്; തമിഴ്‌നാട്ടിലും കേരളത്തിലും നടക്കുക കടുത്ത മത്സരം

7.7 ദശലക്ഷത്തിലധികം പേര്‍ സര്‍വ്വെയില്‍ പങ്കെടുത്തതായി ഡെയ്ലി ഹണ്ട് അറിയിച്ചു. 2024 പൊതുതെരഞ്ഞെടുപ്പിന് മുന്‍പുളള ജനങ്ങളുടെ പൊതുവികാരം അറിയുകയായിരുന്നു സര്‍വ്വേയുടെ ലക്ഷ്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
modi Untitledb.jpg

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ തുടര്‍ച്ചയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ട് ഡെയ്ലിഹണ്ട് ട്രസ്റ്റ് ഓഫ് ദ നേഷന്‍ സര്‍വ്വെ ഫലം. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളും ഇതില്‍ ഉള്‍പ്പെടും.

Advertisment

7.7 ദശലക്ഷത്തിലധികം പേര്‍ സര്‍വ്വെയില്‍ പങ്കെടുത്തതായി ഡെയ്ലി ഹണ്ട് അറിയിച്ചു. 2024 പൊതുതെരഞ്ഞെടുപ്പിന് മുന്‍പുളള ജനങ്ങളുടെ പൊതുവികാരം അറിയുകയായിരുന്നു സര്‍വ്വേയുടെ ലക്ഷ്യം. സര്‍വ്വേയില്‍ നിലവിലെ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ച്ചപ്പാടാണ് തേടിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 61% പേരും തങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വളരെ സന്തുഷ്ടരാണെന്ന് വ്യക്തമാക്കി. സര്‍വേയില്‍ നിന്നുള്ള പ്രവചനങ്ങളില്‍ 2024 ലോക്‌സക്ഷാ തെരഞ്ഞെടുപ്പ് എന്‍ഡിഎ മുന്നണി തൂത്തുവാരുമെന്നാണ് പ്രവചിക്കുന്നത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 63% പേരും ബിജെപി/എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. മോദി ജനപ്രിയ നേതാവാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും കടുത്ത മത്സരമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് പ്രതികരിച്ചവരില്‍ 60% പേരും വ്യക്തമാക്കി. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേരും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ തുടരണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള വിദേശനയത്തിനും ഗണ്യമായ അംഗീകാരമാണ് സര്‍വ്വേയില്‍ ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 64% പേരും അന്താരാഷ്ട്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.

Advertisment