Advertisment

അദ്ദേഹത്തിൻ്റെ മകൾ എൻ്റെ മകനെ വിവാഹം കഴിച്ചത് എനിക്ക് അഭിമാനമാണ്, അദ്ദേഹം മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് ദീർഘകാലം ഓർമ്മിക്കപ്പെടും; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി ജാവേദ് മിയാൻദാദ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dawood-ibrahim

ഡൽഹി: അധോലോക നായകനും പിടികിട്ടാ പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ദാവൂദ് മുസ്ലിം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ പിന്നീട് ഓർമിക്കപ്പെടുമെന്നും ജാവേദ് മിയാൻദാദ് പറഞ്ഞു.

Advertisment

പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ഹസൻ നിസാറിൻ്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് മിയാൻദാദ് ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പറഞ്ഞത്.

'എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ദുബായിൽ വച്ച് അദ്ദേഹത്തിൻ്റെ മകൾ എൻ്റെ മകനെ വിവാഹം കഴിച്ചത് എനിക്ക് അഭിമാനമാണ്. ദാവൂദ് മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ദീർഘകാലം ഓർമ്മിക്കപ്പെടും' എന്നായിരുന്നു ജാവേദ് മിയാൻദാദിന്റെ പ്രതികരണം.

മിയാൻദാദിൻ്റെ മകൻ ജുനൈദ്, ദാവൂദ് ഇബ്രാഹിമിന്റെ മകളായ മഹ്റൂഖിനെ 2005 ലാണ് വിവാഹം കഴിച്ചത്. ദുബായിൽ ആഡംബരമായായി വൻ സുരക്ഷാവലയത്തിലായിരുന്നു വിവാഹം.

Advertisment