Advertisment

രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു; പട്ടികയില്‍ മുന്നില്‍ കേരളവും

New Update
eduu

ഡല്‍ഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഓള്‍ ഇന്ത്യ സര്‍വേ ഫോര്‍ ഹയര്‍ എജ്യൂക്കേഷന്റെ സര്‍വേ പ്രകാരം 2020-21 കാലഘട്ടത്തിലെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

Advertisment

കേരളം, തെലങ്കാന, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മേഘാലയ, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളും തൊട്ട് പിന്നിലുണ്ട്.

2014-15 ലെ 1.57 കോടിയില്‍ നിന്ന് 2021-22 ല്‍2.07 കോടിയായി ഉയര്‍ന്നതായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം മൊത്തം സ്ത്രീ പ്രവേശനം 2,06,91,792 ആണ്.

 

Advertisment