Advertisment

പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതി: നരേന്ദ്രമോദിയോടും രാഹുൽ ​ഗാന്ധിയോടും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാർട്ടി അധ്യക്ഷൻമാരിൽ നിന്നും വിശദീകരണം തേടി. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമാണ് നടപടി.

New Update
modi rahul

ഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയോടും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ.

Advertisment

പാർട്ടി അധ്യക്ഷൻമാരിൽ നിന്നും വിശദീകരണം തേടി. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമാണ് നടപടി.

ഏപ്രിൽ 29 ന് 11 മണിക്കുള്ളിൽ മറുപടി നൽകണം. താര പ്രചാരകരുടെയും സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം രാഷ്ട്രീയപാർട്ടികൾക്കാണ്.

ഉന്നത പദവിയിൽ ഉള്ളവരുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൻ്റെ ഉള്ളടക്കം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു. 

മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ബിജെപിയും കോൺ​ഗ്രസും പരസ്പരം ഉന്നയിച്ചിരുന്നു.

Advertisment