Advertisment

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ എണ്ണം 400 ആയി ഉയർത്തും; അഞ്ച് വർഷത്തിനുള്ളിൽ 1.25 ലക്ഷം കോടി രൂപയുടെ 200-ലധികം പദ്ധതികൾ നടപ്പിലാക്കുമെന്ന് നിതിൻ ​ഗഡ്കരി

New Update
രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന്  നിതിന്‍ ഗഡ്കരി 

ഡല്‍ഹി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ എണ്ണം 400 ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.25 ലക്ഷം കോടി രൂപയുടെ 200-ലധികം പദ്ധതികൾ നടപ്പിലാക്കുമെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു.

Advertisment

ന്യൂഡൽഹിയിൽ നടന്ന ‘റോപ്പ്‌വേ: സിമ്പോസിയം-കം-എക്‌സിബിഷനെ’ അഭിസംബോധന ചെയ്യവെയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. റോപ്പ്‌വേകൾ സാമ്പത്തികമായി ലാഭകരമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെക്കുറിച്ചും സുസ്ഥിര ഗതാഗതത്തിനും കണക്റ്റിവിറ്റിക്കുമുള്ള കേന്ദ്രത്തിന്റെ നടപടികളെക്കുറിച്ചും അ​ദ്ദേഹം വ്യക്തമാക്കി. 

ദേശീയ റോപ്‌വേ വികസന പദ്ധതിയായ 'പർവ്വത്മല പരിയോജന' പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് നിരവധി പദ്ധതികൾ നീക്കിവച്ചിട്ടുണ്ടെന്ന് ഗഡ്കരി ചടങ്ങിൽ പറഞ്ഞു. ‌‌“പർവ്വത്മല പദ്ധതിക്ക് കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ 1,200 കിലോമീറ്ററിലധികം നീളമുള്ള 250 ലധികം റോപ്പ്‌വേ വികസിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.

‘മെയ്‌ക്ക് ഇൻ ഇന്ത്യ ‘ പദ്ധതിക്ക് കീഴിൽ റോപ്പ് വേ ഘടകങ്ങളുടെ നിർമ്മാണം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ന് ഇന്ത്യ.

രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്ന് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. അതിനാലാണ് ഞങ്ങൾ രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്”- നിതിൻ ഗഡ്കരി പറഞ്ഞു. 

മലയോര മേഖലകളിൽ വിനോദസഞ്ചാരം സുഗമമാക്കുന്നതിനൊപ്പം നഗര പൊതുഗതാഗതത്തിനും റോപ്‌വേ വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ കാമാഖ്യ ക്ഷേത്രത്തിനും ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിനും ടെൻഡർ നൽകിയതായി ഉന്നത സർക്കാർ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. മഹാകാലേശ്വര് ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേ കണക്റ്റിവിറ്റിക്ക് ഉടൻ ടെൻഡർ നൽകുമെന്നും അധികൃതർ അറിയിച്ചു.

Advertisment