Advertisment

'പ്രധാനമന്ത്രി മോദി ഒരു രാക്ഷസൻ, എല്ലാവരെയും അപമാനിക്കുന്നയാൾ'; വിവാദ പ്രസ്താവനയുമായി ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ

New Update
H

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവനയുമായി ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ.

Advertisment

പ്രധാനമന്ത്രി മോദി ഒരു രാക്ഷസൻ ആണെന്നും എല്ലാവരേയും അപമാനിക്കുന്ന ആളാണെന്നും ഗോപാൽ മണ്ഡൽ തുറന്നടിച്ചു. ബിഹാറിലെ ഭഗൽപൂരിലെ ഗോപാൽപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ഗോപാൽ മണ്ഡൽ.

"ഞങ്ങൾ പ്രധാനമന്ത്രി മോദിക്ക് എതിരല്ല. അവർ വെറും ഭൂതങ്ങൾ മാത്രമാണ്. ഒരു ദിവസം അവർ എല്ലാവരെയും നശിപ്പിക്കും. അടൽ ബിഹാരി വാജ്‌പേയിയെയും ലാൽ കൃഷ്ണ അദ്വാനിയെയും പോലെയല്ല അദ്ദേഹം, ഇന്നുവരെ പ്രധാനമന്ത്രി മോദിയുടെ ബോട്ടിൽ ഞാൻ തനിച്ചല്ല, ആരാണ് മോദി?' ഇത് കേൾക്കുമ്പോൾ തന്നെ ബിജെപിക്കാർക്ക് ദേഷ്യം വരും" - ഗോപാൽ മണ്ഡൽ ട്വീറ്റ് ചെയ്തു.

https://twitter.com/MithilaWaala/status/1746840394304995506?t=Ayr28DJ3mnH-pRcMfKOekg&s=19

Advertisment