Advertisment

ഗ്യാന്‍വാപി പള്ളിയിൽ പൂജ തുടരും; മുസ്ലീം വിഭാഗത്തിന് ആശ്വാസമില്ല

New Update
H

ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ സീല്‍ ചെയ്ത നിലവറയ്ക്കുള്ളില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കിയതിൽ വാരണാസി കോടതി ഉത്തരവിൽ ഇടപെടാതെ അലഹബാദ് ഹൈക്കോടതി. ഇതോടെ ഹിന്ദു വിശ്വാസികൾക്ക് പൂജ തുടരാം.

Advertisment

പള്ളി പരിസരത്തും പുറത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഫെബ്രുവരി ആറിന് നടക്കും.

നേരത്തെ, ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ പൂജ നടത്താന്‍ അനുവദിച്ച ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലീം പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പകരം അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 

വിസ്താരത്തിനിടെ, ആരാധനയ്ക്കായി ബേസ്മെന്റില്‍ സ്ഥിതി ചെയ്യുന്ന നാല് നിലവറകളിലൊന്ന് ഹിന്ദുപക്ഷം ആവശ്യപ്പെടുന്നതായി മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ എസ്എഫ്എ നഖ്വിയും പുനീത് ഗുപ്തയും ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 17 ന് ഒരു ജില്ലാ മജിസ്ട്രേറ്റിനെ പള്ളിയുടെ ആ ഭാഗത്തിന്റെ 'സ്വീകര്‍ത്താവായി' നിയമിച്ചപ്പോള്‍ ഹിന്ദു പക്ഷം സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചതായും മുസ്ലീം പക്ഷം പറഞ്ഞു. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ജെയിന്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയെ എതിര്‍ത്തു.

പള്ളിയുടെ സീല്‍ ചെയ്ത നിലവറയില്‍ പൂജ നടത്താന്‍ അനുവദിച്ച ജനുവരി 17 ലെ ഉത്തരവിനെ ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞു.  ഗ്യാന്‍വാപി പള്ളി പരിസരത്ത് പൂജ അനുവദിക്കാനുള്ള ജില്ലാ കോടതിയുടെ തീരുമാനം താല്‍ക്കാലികമായി തടഞ്ഞിട്ടില്ലെന്നും കോടതി വിധിച്ചു.

Advertisment