Advertisment

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്സ് അഡ്വൈസറുടെ വസതിയിൽ ഇ.ഡി റെയ്ഡ്

New Update
hemant

ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്സ് അഡ്വൈസറുടെ വസതിയിൽ റെയ്ഡുമായി ഇഡിയുടെ അപ്രതീക്ഷിത നീക്കം. പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Advertisment

12 സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രം​ഗത്തെത്തി. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. ഇ.ഡിക്കയച്ച മറുപടി കത്തിലാണ് അദ്ദേഹം ​ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇ.ഡി ചോദ്യം ചെയ്യലിന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹാജരാകില്ലെന്ന് എഎപി അറിയിച്ചു. ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധമാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. അവരുടെ ലക്ഷ്യം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക എന്നതാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്രിവാളിനെ തടയാനാണ് റെയ്ഡി വഴി ഇ.ഡി ശ്രമിക്കുന്നതെന്നും എ എ പി വ്യക്തമാക്കുന്നു.

Advertisment