ഡല്‍ഹി: ഐഎസ്സി -ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള 10,12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 10-ാം ക്ലാസ്പ രീക്ഷയെഴുതിയവരില്‍ 99.47 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. 12-ാംക്ലാസിൽ 98.19ശതമാനം ആണ് വിജയം.
കേരളം അടങ്ങുന്ന തെക്കന്‍ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.95 ശതമാനം പേരും 12-ാം ക്ലാസില്‍ വിജയിച്ചു. കേരളത്തില്‍ 10-ാം ക്ലാസില്‍ 99.99 ശതമാനം വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.
ഐസിഎസ്ഇയില്‍ 99.65 വിജയശതമാനം പെണ്‍കുട്ടികളും 99.31 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. ഐഎസ്സിയില് പെണ്‍കുട്ടികളുടെ വിജയം 98.92ശതമാനവും ആണ്‍കുട്ടികളുടേത് 97.53ശതമാനവുമാണ്.
www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാവും.