Advertisment

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കാര്യത്തിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ 'Ookla'റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം സ്ഥാനത്താണ് ഇന്ത്യ.

author-image
ടെക് ഡസ്ക്
New Update
hgghv

ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങി സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുകയാണ്. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് 5ജി. ഇപ്പോൾ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ 5ജിയിൽ വൻതുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന്റെയും തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Advertisment

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കാര്യത്തിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ 'Ookla'റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുകളിൽ. മലേഷ്യയാണ് മൂന്നാം സ്ഥാനത്ത്.

ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ  റിപ്പബ്ലിക്, കുവൈത്ത്, മക്കാവു,സിംഗപ്പൂർ എന്നിവയും ലിസ്റ്റിലുണ്ട്. 4ജിയാണ് നിലവിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത്. 5ജിയിൽ ഇന്റർനെറ്റിന് നല്ല വേഗത ഉണ്ടാകും. നിലവിലെ മൊബൈൽ ടവറുകളുടേതുപോലുള്ള വിതരണസംവിധാനങ്ങളുപയോഗിച്ചായിരിക്കില്ല 5ജി ലോകത്തു സ്ഥാപിക്കപ്പെടുന്നത്. അതിനാൽ തന്നെ പുതിയ 5ജി ടവറുകൾ സ്ഥാപിക്കേണ്ടി വരും.

5ജി ടവറുകളുടെ പ്രസാരണം ഒരു മേഖലയിൽ മാത്രമായിരിക്കും. സെൽ എന്നാണ് ഇതറിയപ്പെടുന്നത്. 4ജിയെ അപേക്ഷിച്ച് ചെറിയ തരംഗദൈർഘ്യവും വലിയ ഫ്രീക്വൻസിയുമുള്ള തരംഗങ്ങളാണു 5ജിയിൽ ഉപയോഗിക്കുന്നത്. 4ജി 1–6 ജിഗാഹെർട്സ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുമ്പോൾ 5ജി പ്രവർത്തിക്കുന്നത് 24 മുതൽ 90 ജിഗാഹെർട്സ് ഫ്രീക്വൻസിയിലാണ്. നിരവധി 5ജി ടവറുകളാണ് ഒരു മേഖലയിൽ സ്ഥാപിക്കേണ്ടി വരിക.

india-spotted-world-countries-for-5g-network
Advertisment