Advertisment

ഇൻഡി​ഗോ വിമാനം വൈകുന്നതുമായി ബന്ധപ്പെട്ടുള്ള വിവരം നല്‍കുന്നതിനിടെ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചു; നടപടിയെടുക്കുമെന്ന് ഇൻഡി​ഗോ

New Update
H

ഡല്‍ഹി: വിമാനം വൈകുന്നതുമായി ബന്ധപ്പെട്ടുള്ള വിവരം നല്‍കുന്നതിനിടെ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചു. ഞായറാഴ്ച ഡല്‍ഹിയില്‍നിന്ന് ​ഗോവയിലേക്ക് പോകുകയായിരുന്ന 6ഇ2175 ഇന്‍ഡി​ഗോ വിമാനമാണ് കനത്ത മൂടല്‍മ‍ഞ്ഞ് കാരണം മണിക്കൂറുകളോളം വൈകിയത്.

Advertisment

സഹപൈലറ്റ് സംസാരിക്കുന്നതിനിടെ അവസാന നിരയില്‍ ഇരിയ്ക്കുകയായിരുന്ന സഹില്‍ കടാരിയ എന്നയാള്‍ പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. സഹിലിനെതിരെ പൈലറ്റ് പരാതി നല്‍കി. 

മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ച 79 വിമാനങ്ങള്‍ റദ്ദാക്കുകയും 110 വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു.

അതേസമയം, ഡല്‍ഹി മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ 17 മണിക്കൂറോളമാണ് കാത്തിരിക്കേണ്ടി വന്നത്.

രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാരെ ഉച്ച കഴിഞ്ഞപ്പോള്‍ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയെന്നും യാത്രക്കാരന്‍ പറഞ്ഞു. 

 

Advertisment