Advertisment

ഇറാൻ സൈന്യം പിടിച്ചെടുത്ത കപ്പലിൽ നിന്നും ആശ്വാസ വാർത്ത; എല്ലാവരും സുരക്ഷിതരെന്ന് മലയാളി നാവികൻ

ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉൾപ്പെട്ടിട്ടുള്ളത്. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങിയ മലയാളികളാണ് കപ്പലിലുള്ളതെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ship sUntitled.jpg

ഡൽഹി: ഇറാൻ സൈന്യം പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ നാല് മലയാളികളിൽ ഒരാളായ പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് വീട്ടുകാരെ ബന്ധപ്പെട്ടു. ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിതരാണെന്നും സുമേഷ് അച്ഛനെ അറിയിച്ചു.

Advertisment

നേരത്തെ ഈ നാല് മലയാളികളുടെയും സുരക്ഷയുടെ കാര്യത്തിൽ ആശങ്ക പടർന്നിരുന്നു. ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉൾപ്പെട്ടിട്ടുള്ളത്. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങിയ മലയാളികളാണ് കപ്പലിലുള്ളതെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

എന്നാൽ ഇവരെ കൂടാതെ തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടസാ ജോസഫും (21) കപ്പലിൽ കുടുങ്ങിയിട്ടുണ്ടെന്ന വാർത്ത ഇന്നലെ പുറത്ത് വന്നു.

ശേഷം മകളുടെ ജീവനിൽ ആശങ്കയുണ്ടെന്നും വെള്ളിയാഴ്ച്ച രാത്രിക്ക് ശേഷം തന്നെ ബന്ധപ്പെട്ടില്ലെന്നും അടിയന്തിര നടപടിയെടുക്കണമെന്നും ആൻ ടസയുടെ പിതാവ് ബിജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Advertisment