Advertisment

കോൺ​ഗ്രസിനെതിരെ നടക്കുന്നത് നികുതി ഭീകരത; ബിജെപി അക്കൗണ്ടുകളുടെ കാര്യത്തിൽ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണെന്ന് ജയറാം രമേശ്

New Update
'പ്രതിപക്ഷ പാർട്ടിയുടെ യുവനേതാക്കൾ വിദേശ എംബസികൾക്ക് സഹായമെത്തിക്കുകയാണ്. ഈ സമയം വിദേശ മന്ത്രാലയം എന്താ ഉറങ്ങുകയായിരുന്നോ'-ട്വിറ്ററില്‍ ജയറാം രമേശ്-എസ്. ജയശങ്കര്‍ ഏറ്റുമുട്ടല്‍

ഡൽഹി: കോൺഗ്രസിനെതിരെ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്.

Advertisment

ബിജെപി അക്കൗണ്ടുകളുടെ കാര്യത്തിൽ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും സംഭാവന വിവരങ്ങൾ പാർട്ടികൾ നൽകണമെന്നും ബിജെപിക്കെതിരെ ആരോപണമുന്നയിച്ച് കോൺഗ്രസ്സ്.

സംഭാവന നൽകിയവരുടെ വിവരങ്ങൾ ബിജെപി മറച്ചു വച്ചു. മേൽവിലാസവും പേര് വിവരങ്ങളും ഇല്ലാതെ സംഭാവന സ്വീകരിച്ചത് നിയമ വിരുദ്ധമാണ്.

ഈ സംഭാവനകൾക്ക് ആദായ നികുതി ഇളവുകൾക്ക് അർഹതയില്ല. ഇങ്ങനെ സ്വീകരിച്ച സംഭാവനയ്ക്ക് പിഴ ഈടാക്കേണ്ടതാണെന്നും ബിജെപിക്ക് എതിരെ ആദായനികുതി വകുപ്പിന് മൃദു സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment