Advertisment

സേനയുടെ വിവരങ്ങൾ ഭീകരർക്ക് ചോർത്തി; ജമ്മു കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

"വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബാരാമുള്ളയിലെ സമാധാന പ്രക്രിയ" തകർക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഈ മൂന്ന് വ്യക്തികളുടെ ഇടപെടൽ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
jammuUntitleDdd.jpg

ജമ്മു:  ബാരാമുള്ളയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ബാരാമുള്ള പോലീസും സുരക്ഷാ സേനയും മൂന്ന് പ്രതികളെ ഓൾഡ് ടൗൺ ബാരാമുള്ളയിൽ വച്ച് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് മൂന്ന് ഗ്രനേഡുകളും കണ്ടെടുത്തു. 

പ്രതിയെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ട് ബാരാമുള്ള പോലീസാണ് എക്‌സിലൂടെ പങ്കിട്ടത്, "പഴയ ടൗണിൽ ബാരാമുള്ളയിൽ ഭീകര മോഡ്യൂൾ തകർത്തു. ലഷ്‌കർ-ഇ-തൊയ്ബ സംഘടനയുടെ 3 തീവ്രവാദി കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു, ഗ്രനേഡുകൾ കണ്ടെടുത്തു." 

ഒവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിർ എന്നീ പ്രതികൾ തീവ്രവാദികളെ സഹായിക്കുകയും സുരക്ഷാ സേനയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നൽകുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. 

"വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബാരാമുള്ളയിലെ സമാധാന പ്രക്രിയ" തകർക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഈ മൂന്ന് വ്യക്തികളുടെ ഇടപെടൽ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ (യുഎപിഎ) നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ വർഷം നവംബറിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള നാല് ഭീകരരെ ബാരാമുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment