Advertisment

ശ്രീറാം, ജയ് റാം, ജയ് ജയ് റാം': രാമഭക്തര്‍ക്കായി രാമമന്ത്രങ്ങളുമായി ജോഷും ഡെയ്ലിഹണ്ടും: ഉപയോക്താക്കള്‍ക്ക് 11, 108, 1008 എന്നിങ്ങനെ തവണകളായി മന്ത്രം ചൊല്ലാം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും വ്യക്തിഗത സര്‍ട്ടിഫിക്കറ്റും !

New Update
ayo

അയോധ്യ: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് രാമഭക്തര്‍ കാത്തിരുന്ന ചരിത്ര നിമിഷത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയില്‍ ഷോര്‍ട്ട്-വീഡിയോ ആപ്പായ ജോഷും വാര്‍ത്താ പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ടും ചേര്‍ന്ന് രാമ ക്ഷേത്ര ഉദ്ഘാടനത്തോടനത്തോടനുബന്ധിച്ച് ശ്രീരാമ മന്ത്രങ്ങള്‍ അടങ്ങുന്ന ഒരു സംരംഭം അവതരിപ്പിക്കുകയാണ്.

Advertisment

വെര്‍ച്വല്‍ മന്ത്രോച്ചാരണത്തിനുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇവിടെ ശ്രീരാമഭക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മീയ മന്ത്രങ്ങള്‍ ചൊല്ലാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ശ്രീരാമനെ ആരാധിക്കുന്ന 'ശ്രീറാം, ജയ് റാം, ജയ് ജയ് റാം' മന്ത്രങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് 11, 108, അല്ലെങ്കില്‍ 1008 തവണകളില്‍ മന്ത്രം ചൊല്ലാം. ഇവന്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വ്യക്തിഗത സര്‍ട്ടിഫിക്കറ്റും ലഭിക്കും.

തീം പശ്ചാത്തലമുള്ള ഫില്‍ട്ടറുകളും ശ്രീരാമപാട്ടുകളുടെ പ്ലേലിസ്റ്റും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ അനുഭവം മെച്ചപ്പെടുത്താനാകും. ഈ ചരിത്ര സംഭവത്തിനായി ചാന്റ് റൂമില്‍ ചേരുന്ന ജോഷ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഇവന്റില്‍ പങ്കെടുക്കാനായി അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാനും അവസരമുണ്ട്.

ഡെയ്‌ലിഹണ്ട് ഉപയോക്താക്കള്‍ക്ക് തത്സമയ ഫീഡ് വഴി അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം തല്‍സമയം കാണാനാകും. ഓഡിയോ അപ്ഡേറ്റുകള്‍, പോഡ്കാസ്റ്റുകള്‍, രാമകഥ എന്നിവയും ഉപയോക്താക്കള്‍ക്ക് ഇവന്റിലൂടെ ലഭ്യമാകും.

Advertisment