Advertisment

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ തമിഴ്‌നാട് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു, പൊന്മുടി വീണ്ടും മന്ത്രിയായി ! സ്റ്റാലിനുമായി സൗഹാര്‍ദ്ദ സംഭാഷണം നടത്തി ഗവര്‍ണര്‍

ഇതിന് പിന്നാലെ നിലപാട് മാറ്റിയ ഗവർണർ പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു. പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി.  

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ponmudi tamilnadu

ചെന്നൈ: കെ.പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്തിട്ടും പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. 

Advertisment

ഇതിന് പിന്നാലെ നിലപാട് മാറ്റിയ ഗവർണർ പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു. പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി.  

Advertisment