Advertisment

കങ്കണ റണൗട്ടിനെതിരെ വിവാദ പരാമർശം: സുപ്രിയ ശ്രീനേതിന് ഇത്തവണ സീറ്റില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kangana-ranaut

ഡൽഹി: നടിയും ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ അശ്ലീല പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാൻ സാധ്യതയുള്ള സീറ്റിൽ കോൺഗ്രസ് വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു.

Advertisment

ബുധനാഴ്ചയാണ് കോൺഗ്രസ് എട്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 14 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 208 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് പങ്കജ് ചൗധരിയോട് സുപ്രിയ പരാജയപ്പെട്ടിരുന്നു. ഹിമാചലിൽ മണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കങ്കണക്കെതിരെയുള്ള അശ്ലീല പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

വിവാദമായതോടെ സുപ്രിയ പോസ്റ്റ് പിൻവലിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. 

Advertisment