Advertisment

ബിഹാറിന്റെ ജനകീയ നായകന്‍; കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന, പുരസ്‌കാരം മരണാനന്തര ബഹുമതിയായി

New Update
karpoori

ഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്‌കാരം. അന്തരിച്ച ഈ സോഷ്യലിസ്റ്റ് നേതാവിന്റെ ജന്മവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നുള്ള ഈ വലിയ പ്രഖ്യാപനം.

Advertisment

സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തിനായി 'കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല' അവതരിപ്പിച്ചതാണ് താക്കൂറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.

സാമൂഹ്യനീതിയുടെയും ഉത്തരേന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന്റെയും പര്യായമായാണ് താക്കൂറിനെ കരുതപ്പെടുന്നത്. 

ബീഹാറിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ സ്വാധീനമുള്ള വ്യക്തിയായി ഇന്നും തുടരുന്ന പേരാണ് കര്‍പ്പൂരി താക്കൂര്‍. നായ് (ബാര്‍ബര്‍) സമുദായത്തില്‍ ഗോകുല്‍ താക്കൂറിന്റെയും രാംദുലാരി ദേവിയുടെയും മകനായാണ് താക്കൂര്‍ ജനിച്ചത്.

ഇപ്പോള്‍ കര്‍പ്പൂരി ഗ്രാം എന്നറിയപ്പെടുന്ന പിതൗഞ്ജിയ ഗ്രാമത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അധികാരത്തിന്റെ ഇടനാഴികളിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും തെളിവായിരുന്നു.

Advertisment