Advertisment

'ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടല്‍'; കെജരിവാളിന്റെ അറസ്റ്റിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ

New Update
arvind kejriwal1

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ.

Advertisment

ഇന്ത്യയിലെ ജര്‍മന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി തലവന്‍ ജോര്‍ജ്ജ് എന്‍സ്വീലറിനെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് പ്രതിഷേധം അറിയിച്ചത്.

ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളിലുള്ള ജര്‍മനിയുടെ നഗ്നമായ ഇടപെടലാണിതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ജര്‍മനി നടത്തിയ പരാമര്‍ശമാണ് ഇന്ത്യയുടെ അതൃപ്തിക്ക് കാരണം.

ജനാധിപത്യ രാജ്യമെന്ന നിലയില്‍ കെജരിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്. ഇതിലാണ് ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.

Advertisment