Advertisment

ഇത്തവണ പ്രിയങ്ക കളത്തിന് പുറത്ത്; സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി?

പ്രിയങ്ക ഗാന്ധിയെ പ്രചരണത്തില്‍‌ സജീവമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം

New Update
rahul and priyanka

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നും പ്രിയങ്ക മത്സരിക്കുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും റായ്വറേലിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാണ് കോൺ​ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ രാഹുൽ അമേഠിയിൽ മത്സരിക്കില്ലെന്ന് ഏറെ കുറെ വ്യക്തമായി. പ്രിയങ്ക ഗാന്ധിയെ പ്രചരണത്തില്‍‌ സജീവമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഗവർണ്ണറും കേന്ദ്ര മന്ത്രിയുമായിരുന്ന ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളിന് അമേഠിയിൽ ടിക്കറ്റ് ലഭിക്കാനാണ് സാധ്യത. റായ്ബറേലിയിൽ ഇതുവരെ ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.

Advertisment