Advertisment

മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു; രാജ്യം വിടേണ്ടത് മാർച്ച് 15ന് മുമ്പെന്ന് അന്ത്യശാസനം; നിലപാട് വ്യക്തമാക്കിയത് മുഹമ്മദ് മുഇസ്സുവിന്റെ അഞ്ചു ദിവസത്തെ ചൈന സന്ദർശനത്തിന് പിന്നാലെ

New Update
H

ഡൽഹി: മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു. മാർച്ച് 15ന് മുമ്പായി ഇന്ത്യൻ സൈന്യത്തോട് ദ്വീപ് രാജ്യം വിടാനാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

അഞ്ചു ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയതിനു പിന്നാലെയാണ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മൂന്നു മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ മൂന്നു മന്ത്രിമാരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്‍റെ പ്രതിഷേധം കെട്ടടങ്ങുന്നതിനു മുമ്പാണ് സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

Advertisment