Advertisment

പരാതി തെറ്റിദ്ധരിപ്പിക്കുന്നതും ന്യായികരിക്കാന്‍ കഴിയാത്തതും; രാഹുല്‍ ഗാന്ധിയും താനും നടത്തിയ പ്രസംഗം ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്ഥാവനകളെ അടിസ്ഥാനമാക്കിയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിലാണ് ഖര്‍ഗെയുടെ വിശദീകരണം

New Update
kharge

ഡല്‍ഹി: ബിജെപിക്ക് എതിരായ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മറുപടി നല്‍കി. പരാതി തെറ്റിദ്ധരിപ്പിക്കുന്നതും ന്യായികരിക്കാന്‍ കഴിയാത്തതും എന്നാണ് ഖര്‍ഗെയുടെ മറുപടി.

Advertisment

രാഹുല്‍ ഗാന്ധിയും താനും നടത്തിയ പ്രസംഗം ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്ഥാവനകളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രസ്ഥാവനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാന്‍ ശ്രമം നടക്കുന്നു. കോണ്‍ഗ്രസ് പ്രചാരണം തടസപ്പെടുത്താനുള്ള ശ്രമത്തിന്റ ഭാഗമായാണ് പരാതി. എന്നാല്‍, കോണ്‍ഗ്രസ് മോദിക്ക് എതിരായി നല്‍കിയ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിലാണ് ഖര്‍ഗെയുടെ വിശദീകരണം.

Advertisment