Advertisment

ലോക്സഭയിലേക്ക് കോ​ൺ​ഗ്ര​സ് 40 സീ​റ്റെ​ങ്കി​ലും നേ​ടു​മോ​യെ​ന്ന് സം​ശ​യ​മാ​ണ്; സം​സ്ഥാ​ന​ത്ത് ര​ണ്ട് സീ​റ്റ് ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചി​ല്ല; കു​റ്റ​പ്പെ​ടു​ത്തി മ​മ​ത ബാ​ന​ർ​ജി

New Update
ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളില്‍ പൊലിഞ്ഞത് 19 ജീവൻ; വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ജോലിയും നൽകും. അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം നേടുന്നത് ആര്? ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മമതയും ആവർത്തിച്ചു പറയുന്നു

ഡ​ൽ​ഹി : വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് 40 സീ​റ്റെ​ങ്കി​ലും നേ​ടു​മോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാനർജി. സം​സ്ഥാ​ന​ത്ത് ര​ണ്ട് സീ​റ്റ് ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

Advertisment

വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സി​നെ​ കടന്നാക്രമിച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ രം​ഗ​ത്തെ​ത്തി​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് സി​പി​എം ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​യതി​നു പി​ന്നാ​ലെ​യാ​ണ് മ​മ​തയുടെ വിമർശനം.

കോ​ൺ​ഗ്ര​സി​നു ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​ജെ​പി​യെ യു​പി​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും നേ​രി​ട്ട് തോ​ൽ​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അവർ ചൂ​ണ്ടി​ക്കാ​ട്ടി. ഭാരത് ജോ​ഡോ ന്യായ് യാ​ത്ര സം​സ്ഥാ​ന​ത്തെ​ത്തി​യി​ട്ട് പോ​ലും സ​ഖ്യ​ത്തി​ലു​ള്ള ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

ബം​ഗാ​ളി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മമതയുടെ വി​മ​ർ​ശ​നം. 

Advertisment