Advertisment

മൃഗശാലയിലെ വേലി ചാടി സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിനെ സിംഹം കടിച്ചുകൊന്നു ! ഞെട്ടിക്കുന്ന സംഭവം നടന്നത് തിരുപ്പതിയില്‍

കെയർടേക്കറുടെ മുന്നറിയിപ്പ് അവഗണിച്ച് 25 അടിയിലധികം ഉയരമുള്ള വേലി ചാടി കടന്നാണ് ഇയാള്‍ സിംഹത്തിന് അടുത്തെത്തിയത്. കുമാർ, സുന്ദരി, ഡോംഗൽപൂർ എന്നിങ്ങനെ മൂന്ന് സിംഹങ്ങളാണ് മൃഗശാലയിലുള്ളത്. ഇതില്‍ ഡോംഗല്‍പൂര്‍ ആണ് യുവാവിനെ കടിച്ചുകീറിയത്.

New Update
lion zoo

തിരുപ്പതി: സെല്‍ഫി എടുക്കാന്‍ മൃഗശാലയിലെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള പ്രഹ്ലാദ് ഗുജ്ജാര്‍ (38) ആണ് കൊല്ലപ്പെട്ടത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്ക് ഇയാള്‍ അനധികൃതമായി ചാടിക്കടക്കുകയായിരുന്നുവെന്ന് ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്ക് അധികൃതർ പറഞ്ഞു.