Advertisment

രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; മണിപ്പൂരിൽ മൂന്ന് സ്‌ഫോടനങ്ങൾ

ഏപ്രിൽ 19-ന് സംസ്ഥാനത്ത് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മണിപ്പൂർ നിയോജക മണ്ഡലത്തിന്റെ ചില ഭാഗങ്ങളിൽ വെടിവെപ്പ്, ഇവിഎം നശിപ്പിക്കൽ, ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

New Update
manipur Untitled56.jpg

ഇംഫാൽ: രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മണിപ്പൂരിൽ മൂന്ന് സ്ഫോടനങ്ങൾ. സ്ഫോടനത്തിൽ കാംഗ്‌പോപി ജില്ലയിൽ ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചു.

Advertisment

സ്‌ഫോടനത്തിൽ ആളപായമോ മരണമോ ഉണ്ടായിട്ടില്ലെങ്കിലും ഇംഫാലിനെ നാഗാലാൻഡിലെ ദിമാപൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത-2 വഴിയുള്ള ഗതാഗതത്തെ ഇത് ബാധിക്കും. 

കാങ്‌പോക്‌പി ജില്ലയിലെ സപോർമേനയ്ക്ക് സമീപം പുലർച്ചെ 1:15 ഓടെയാണ് സ്ഫോടനം നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. 

ഏപ്രിൽ 19-ന് സംസ്ഥാനത്ത് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മണിപ്പൂർ നിയോജക മണ്ഡലത്തിന്റെ ചില ഭാഗങ്ങളിൽ വെടിവെപ്പ്, ഇവിഎം നശിപ്പിക്കൽ, ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് മണ്ഡലത്തിലെ 11 പോളിംഗ് സ്‌റ്റേഷനുകളിൽ ഏപ്രിൽ 22-ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നിരുന്നു. 

മണിപ്പൂരിലെ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ രാമാനന്ദ നോങ്‌മൈകപം തിരഞ്ഞെടുപ്പ് കമ്മീഷനെഴുതിയ കത്തിൽ ആൾക്കൂട്ട ആക്രമണങ്ങളും ബൂത്ത് പിടിച്ചെടുക്കലും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിച്ച സംഭവങ്ങളും നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

ആദ്യ റൗണ്ട് പോളിംഗ് സമയത്ത് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടർ-വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലുകളും (വിവിപിഎടി) ഇംഫാൽ ഈസ്റ്റിൽ അക്രമികൾ ഒരു വയോധികനെ വെടിവെച്ച് പരിക്കേൽപ്പിച്ചതായും അദ്ദേഹം കമ്മീഷനെ അറിയിച്ചിരുന്നു. 

അന്നുമുതൽ, ഇംഫാൽ വെസ്റ്റിന്റേയും കാങ്‌പോക്‌പി ജില്ലയുടെയും അതിർത്തിയിലുള്ള പ്രദേശത്തും സംഘർഷം നിലനിന്നിരുന്നു.

കാങ്പൂക്പി ജില്ലയിലെ കുന്നുകളിൽ നിന്ന് ഒരു കൂട്ടം ഗ്രാമവാസികൾ അക്രമങ്ങളിൽ ഏർപ്പെടുകയും അതേ തുടർന്ന് അവാങ് സെക്‌മായിയിലും അയൽപക്കത്തുള്ള ലുവാങ്‌സാംഗോൾ ഗ്രാമങ്ങളിലും കനത്ത വെടിവയ്പ്പും നടന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. 

അതേ സമയം നിലവിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment