Advertisment

പക്വതയില്ല ! സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കി മായാവതി

മായാവതി അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കി. രാഷ്ട്രീയ പിൻഗാമിയായി "പക്വത" കൈവരിക്കും വരെയാണ് പദവിയില്‍ നിന്ന് നീക്കിയത്.

New Update
mayawati Akash Anand

ലഖ്‌നൗ: ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കി. രാഷ്ട്രീയ പിൻഗാമിയായി "പക്വത" കൈവരിക്കും വരെയാണ് പദവിയില്‍ നിന്ന് നീക്കിയത്.

Advertisment

“പാർട്ടിയിലെ മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഞാൻ ആകാശ് ആനന്ദിനെ ദേശീയ കോർഡിനേറ്ററായും എൻ്റെ പിൻഗാമിയായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും വലിയ താൽപ്പര്യം കണക്കിലെടുത്ത്, അദ്ദേഹം പൂർണ പക്വത കൈവരിക്കുന്നതുവരെ ഈ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കുകയാണ്‌.”, മായാവതി പ്രതികരിച്ചു.

 

 

Advertisment