Advertisment

പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റ്; രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത്‌ പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; കൃഷ്ണയ്ക്കും അക്കാദമിയ്ക്കും അഭിനന്ദനമെന്ന് എം കെ സ്റ്റാലിന്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മെഡിസിന്‍ സ്വപ്‌നങ്ങളെ തകര്‍ക്കുന്നതാണ് നീറ്റ് എന്‍ട്രന്‍സ് പരീക്ഷ ; സാമൂഹിക നീതിയ്ക്കും സമത്വത്തിനും എതിരായ എന്‍ട്രന്‍സ് സംവിധാനം എടുത്തു കളയണമെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

Advertisment

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത്‌ പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണ്. കൃഷ്ണയ്ക്കും അക്കാദമിയ്ക്കും അഭിനന്ദനമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് അക്കാദമിയുടെ വാര്‍ഷിക സംഗീത കോണ്‍ഫറന്‍സില്‍ നിന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ രഞ്ജിനി,ഗായത്രി സഹോദരിമാര്‍ പിന്മാറുകയായിരുന്നു.

എക്സിലൂടെയാണ് സഹോദരിമാർ ഈ വിവരം അറിയിച്ചത്. പെരിയാറിനെ മഹത്വവത്കരിക്കയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം നൽകുകയും ചെയ്ത കൃഷ്ണയെ ആദരിക്കുന്നത് ധർമ്മത്തിന് എതിരാകുമെന്നായിരുന്നു ​സംഗീതജ്ഞരായ സഹോദരിമാരുടെ വാദം. 

Advertisment