Advertisment

നിങ്ങൾക്ക് സത്യം പറയാൻ സമയമില്ലേ? രാഹുലിന്റെ സ്നേഹത്തിന്റെ കട വഴി വിൽക്കുന്നത് മുഴുവൻ വ്യാജ വീഡിയോകൾ; കോൺഗ്രസിനെതിരെ നരേന്ദ്ര മോദി

“നുണകൾ പ്രവർത്തിക്കാത്തതിനാൽ, അവർ എന്റെ മുഖം മുതലെടുക്കുന്നു... ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അവർ അവരുടെ മൊഹബത് കി ദുകാൻ വഴി വ്യാജ വീഡിയോകൾ വിൽക്കുന്നു.

New Update
modiiuntitilees.jpg

മുംബൈ: കോൺഗ്രസിനെതിരായ പോരാട്ടം ശക്തമാക്കാൻ പാർട്ടി നേതാക്കൻമാർക്കും സ്ഥാനാർത്ഥികൾക്കും കത്തയച്ചതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

രാഹുലിന്റെ സ്നേഹത്തിന്റെ കട വഴി വിൽക്കാൻ ശ്രമിക്കുന്നത് തന്റേയും ബിജെപി നേതാക്കളുുടേയും പേരിലുള്ള വ്യാജ വീഡിയോകളാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 24 മണിക്കൂറും തന്നെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

“ഇന്ത്യാ മുന്നണിയും കോൺഗ്രസും എന്നെ നിരന്തരം അധിക്ഷേപിക്കുകയും എനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു… രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതെ അവർ എന്നെ രാപകൽ നേരം അധിക്ഷേപിക്കുന്നു.

എന്നെ അധിക്ഷേപിക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട. എൻസിപി മത്സരിക്കുന്ന ഒസ്മാനാബാദ് മണ്ഡലത്തിലെ സ്ഥാനാർഥി അർച്ചന പാട്ടീലിനായി ധാരാശിവിൽ സംഘടിപ്പിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് നിങ്ങൾക്ക് സത്യം പറയാൻ സമയമില്ലേയെന്നും പ്രതിപക്ഷത്തോട് ചോദിച്ചു.  ഇന്ത്യാ മുന്നണിയും കോൺഗ്രസും വ്യാജ വീഡിയോകൾ നിർമ്മിക്കുകയാണെന്ന് മോദി ആരോപിച്ചു.

“നുണകൾ പ്രവർത്തിക്കാത്തതിനാൽ, അവർ എന്റെ മുഖം മുതലെടുക്കുന്നു... ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അവർ അവരുടെ മൊഹബത് കി ദുകാൻ വഴി വ്യാജ വീഡിയോകൾ വിൽക്കുന്നു.

ശബ്ദം കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും അവർ കൃത്രിമം നടത്തി പുതിയ കള്ളങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു..കോൺഗ്രസ് പാപ്പരായി. തോൽക്കുമെന്ന ഭയം അവരെ വേട്ടയാടുന്നു, ”മോദി പറഞ്ഞു.

 

Advertisment