Advertisment

മധ്യപ്രദേശിലെ അനാഥാലയത്തിൽ നിന്ന് കാണാതായ 26 പെൺകുട്ടികളും സുരക്ഷിതർ

New Update
mohan

ഭോപ്പാല്‍: മധ്യപ്രദേശിലെ അനാഥാലയത്തിൽ നിന്ന് കാണാതായ 26 ഓളം പെൺകുട്ടികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്. അനധികൃധ അനാഥാലങ്ങൾക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടികൾ അവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്ന് മോഹൻ യാദവ് വ്യക്തമാക്കി.

Advertisment

ജാർഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ മാനേജർ അനിൽ മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.

അനാഥാലയത്തിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികളുടെ എണ്ണം 68 ആയിരുന്നു. എന്നാൽ കുട്ടികളെ എത്തിച്ച് പരിശോധന നടത്തിയപ്പോൾ അതിൽ 26 പേരെ കാണാനില്ലെന്ന് തെളിയുകയായിരുന്നു. തുടർന്ന് ഷെല്‍ട്ടര്‍ ഹോം മാനേജരോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാനായില്ല.

പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലവകാശ കമ്മീഷന്‍ വിശദീകരണം അവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൗഹാനും രംഗത്തെത്തി.

Advertisment