Advertisment

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിക്കു ക്ഷണം

New Update
H

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിക്കു ക്ഷണം. ആർഎസ്എസ് നേതാവ് ധനഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയിലെ വീട്ടിലെത്തിയാണ് ധോണിയെ ചടങ്ങിനു ക്ഷണിച്ചത്.

ജാർഖണ്ഡിലെ ബിജെപി നേതാവ് കർമവീർ സിങ്ങും ധോണിയെ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കാൻ എത്തിയിരുന്നു. സച്ചിന്‍ തെൻഡുൽക്കർ, വിരാട് കോലി, രോഹിത് ശർമ, ഹർഭജൻ സിങ് എന്നിവര്‍ക്കും ജനുവരി 22 ന് അയോധ്യയിലെത്താൻ ക്ഷണം ലഭിച്ചിട്ടുണ്ട്.

ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഏഴായിരത്തോളം അതിഥികൾ പ്രതിഷ്ഠാ ചടങ്ങിനായി എത്തുമെന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. 

Advertisment