Advertisment

അ​ഹ​മ്മ​ദ് പ​ട്ടേ​ൽ വി​ജ​യി​ച്ചി​രു​ന്ന ഭ​റൂ​ച്ച് സീ​റ്റ് ആ​പ്പി​ന് വി​ട്ടു​ന​ൽ​കിയതിൽ അതൃപ്തി അറിയിച്ച് മും​താ​സ് പ​ട്ടേ​ൽ. ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും തീ​രു​മാ​ന​ത്തി​ൽ നി​രാ​ശ​. ക​ഴി​ഞ്ഞ ഏ​ഴു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലായി ബിജെപി ജയിക്കുന്ന മണ്ഡലം ഇക്കുറി അവർക്ക് കൈവിട്ടാൽ മാത്രമെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം പ്രവർത്തകർ ശരിവയ്ക്കു

New Update
B

ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ കോ​ൺ​ഗ്ര​സ് - ആം​ആ​ദ്മി പാ​ർ‌​ട്ടി സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ൾ മും​താ​സ് പ​ട്ടേ​ൽ. അ​ഹ​മ്മ​ദ് പ​ട്ടേ​ൽ വി​ജ​യി​ച്ചി​രു​ന്ന ഭ​റൂ​ച്ച് സീ​റ്റ് ആ​പ്പി​ന് വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മും​താ​സ് രം​ഗ​ത്ത് എ​ത്തി‌​ത്.

Advertisment

മ​ണ്ഡ​ലം ആ​പ്പി​ന് കൈ​മാ​റി​യ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന് മും​താ​സ് വ്യ​ക്ത​മാ​ക്കി. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ൻ ഫൈ​സ​ൽ പ​ട്ടേ​ലും തീ​രു​മാ​ന​ത്തി​ൽ അ​സ​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി. ഈ ​തീ​രു​മാ​നം എ​ടു​ക്ക​രു​തെ​ന്നാ​ണ് എ​ന്‍റെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ഗ്ര​ഹം എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്നും ഫൈ​സ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും തീ​രു​മാ​ന​ത്തി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന് സൂ​ച​ന‌​യു​ണ്ട്.1977 മു​ത​ൽ 1984 വ​രെ മൂ​ന്നു​ത​വ​ണ അ​ഹ​മ്മ​ദ് പ​ട്ടേ​ൽ പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മാ​ണ് ഭ​റൂ​ച്ച്. പി​ന്നീ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നെ കൈ​വി​ട്ടു.

ക​ഴി​ഞ്ഞ ഏ​ഴു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഭ​റൂ​ച്ചി​ൽ ബി​ജെ​പി​യാ​ണ് വി​ജ​യി​ക്കു​ന്ന​ത്. എ​എ​പി​ക്കു​വേ​ണ്ടി ചൈ​ത​ർ വാ​സ​വ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യേ​ക്കും.

Advertisment