Advertisment

ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവിനെ വെടിവച്ചു കൊന്നു; ആക്രമണം നടത്തിയത് കാറിലെത്തിയ അജ്ഞാത സംഘം

New Update
B

ഹരിയാന: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്.

കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ സിങ് റാത്തിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിലില്‍ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മുന്‍ നിയമസഭാംഗം മരിച്ചതെന്ന് ഐഎന്‍എല്‍ഡി വക്താവ് രാകേഷ് സിഹാഗ് പറഞ്ഞു.

Advertisment