Advertisment

കനത്ത ചൂട്; തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ബോധരഹിതനായി നിതിന്‍ ഗഡ്കരി

സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ ഉടനടി ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ചു സമയത്തിന് ശേഷം അദ്ദേഹം മടങ്ങിയെത്തി പ്രസംഗം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

New Update
gadkari pusad

മുംബൈ: തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മാലിലെ പുസാദില്‍ നടന്ന റാലിയിലായിരുന്നു സംഭവം. സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ ഉടനടി ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ചു സമയത്തിന് ശേഷം അദ്ദേഹം മടങ്ങിയെത്തി പ്രസംഗം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment

"മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി", ഗഡ്കരി 'എക്‌സി'ല്‍ കുറിച്ചു.

 

Advertisment