Advertisment

ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ 'ഓപ്പറേഷന്‍ സര്‍വശക്തി' ആരംഭിച്ച് ഇന്ത്യന്‍ സൈന്യം

New Update
military jammu.

ഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ തുടരുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ 'ഓപ്പറേഷന്‍ സര്‍വശക്തി' ആരംഭിച്ച് ഇന്ത്യന്‍ സൈന്യം. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം.

Advertisment

ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിന്നാര്‍ സൈന്യ വിഭാഗവും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാകും.

ഈ പ്രദേശത്തു നിന്ന് തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ തുടങ്ങിയ ഓപ്പറേഷന്‍ സര്‍പ്പവിനാശില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓപ്പറേഷന്‍ സര്‍വശക്തി ആരംഭിക്കുന്നത്.

 

Advertisment