Advertisment

പ്രോജക്ട് മാരുതിന് തുടക്കം; വിമുക്ത ഭടന്മാര്‍ പങ്കാളിയാകണമെന്ന് വ്യോമസേന

New Update
G

ഡൽഹി: വ്യോമസേനയുടെ ചരിത്രം സംരക്ഷിക്കുന്നതിനായി റെക്കോര്‍ഡുകള്‍ ശേഖരിച്ചും ഡിജിറ്റലൈസ് ചെയ്യുന്നതിനുമായുള്ള മാരുത് പദ്ധതിക്ക് തുടക്കമായി.

Advertisment

തദ്ദേശീയമായി നിര്‍മിച്ച ജെറ്റ് ഫൈറ്റര്‍ എച്ച്എഎല്‍ എച്ച്എഫ്-24 മാരുതില്‍ നിന്നാണ് പ്രോജക്ട് മാരുത് എന്ന പേര് പദ്ധതിക്ക് ലഭിച്ചത്.

പദ്ധതിയുടെ ഭാഗമായി വിവരശേഖരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിട്ടുപോയ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും വ്യക്തിപരമായ ഓര്‍മ്മകള്‍, ഫോട്ടോഗ്രാഫുകള്‍, ലോഗ് ബുക്കുകള്‍ തുടങ്ങിയവ പങ്കുവെച്ച് ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് എല്ലാ വിമുക്തഭടന്മാരോടും വ്യോമസേന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അടുത്തുള്ള വ്യോമ സേന കേന്ദ്രത്തിലോ അല്ലെങ്കില്‍ projectmarut@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അയക്കാമെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.

Advertisment