Advertisment

അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തന്റെ പ്യൂണിനെ അയച്ചു; കെഎല്‍ ശര്‍മയെ പരിഹസിച്ച് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി

രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും അച്ഛനെ ഗാന്ധി കുടുബം ഓര്‍മിക്കുന്നുപോലുമില്ല. മണ്ഡലത്തിലെ ആദ്യ എംപിയായിരുന്ന ഫിറോസ് ഗാന്ധിയെ കുടുംബം ഓര്‍ക്കുന്നില്ല.

New Update
rahul gandhi caste sensus.jpg

ലഖ്‌നൗ: അമേഠിയിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎല്‍ ശര്‍മയെ പരിഹസിച്ച് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങ്. അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പ്യൂണിനെ അയച്ചുവെന്ന് പ്രതാപ് സിങ് പറഞ്ഞു.

Advertisment

അമേഠിയിലും റായ്ബറേലിയിലും രാഹുല്‍ തോല്‍ക്കുമെന്ന് പ്രതാപ് സിങ് പറഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ജയിക്കാന്‍ ശരിക്കും രാഹുല്‍ ആഗ്രഹിക്കുന്നുണ്ടോ?, അമേഠിയില്‍ അദ്ദേഹത്തിന് ജയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പ്യൂണിന് സീറ്റ് നല്‍കിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

അദ്ദേഹം അമേഠിയില്‍ നിന്ന് ഓടിപ്പോയി. രാഹുല്‍ അവിടെ ചെന്ന് വോട്ട് ചോദിക്കില്ല. അമേഠിയെ ഒരു കുടുംബം പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്മൃതി ഇറാനിയുണ്ട് അവിടെ. നേരത്തെ ഗാന്ധി കുടുംബം റായ്ബറേലിയും അമേഠിയും സന്ദര്‍ശിക്കുമായിരുന്നു.

ആ സമയങ്ങളില്‍ ആളുകളെ മാറ്റിനിര്‍ത്താനായി കയറുകള്‍ കെട്ടുമായിരുന്നു. അതിനിടയില്‍ നിന്ന് കൈവീശി അവര്‍ കടന്നുപോയി. ഇപ്പോള്‍ അവിടെ ഗാന്ധി കുടുംബമില്ല അവരുടെ കുടുംബത്തിന്റെ ഭാഗം സ്മൃതി ഇറാനിയും ദിനേശ് പ്രതാപ് സിങുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭയം മൂലമാണ് സോണിയഗാന്ധി റായ്ബറേലി വിട്ടത്. രാഹുല്‍ പത്രിക നല്‍കിയതിന് പിന്നാലെ ഡല്‍ഹിയിലേക്ക് മടങ്ങി. ദിനേശ് പ്രതാപ് സിങ് റായ്ബറേലിയിലെ ഗ്രാമങ്ങളിലേക്കും തെരുവുകളിലേക്കുമാണ് പോയത്.

രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും അച്ഛനെ ഗാന്ധി കുടുബം ഓര്‍മിക്കുന്നുപോലുമില്ല. മണ്ഡലത്തിലെ ആദ്യ എംപിയായിരുന്ന ഫിറോസ് ഗാന്ധിയെ കുടുംബം ഓര്‍ക്കുന്നില്ല. ഫിറോസ് ഗാന്ധിയുടെ ശവകുടീരം ഇവിടെ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്.

 രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും പൂക്കള്‍ അര്‍പ്പിക്കാന്‍ അവിടെ പോയിട്ടുണ്ടോ? നമ്മുടെ സംസ്‌കാരത്തില്‍മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധം വളരെ പവിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment